സൗദിയിൽ ബസ് അപകടത്തിൽ പെട്ട് 16 യാത്രക്കാർക്ക് പരിക്ക്; അഞ്ച് പേരുടെ നില ഗുരുതരം

റിയാദ്: റിയാദ് പ്രവിശ്യയിലെ മജ്മഅ മേഖലയിൽ ബസ് അപകടത്തിൽ പെട്ട് 16 യാത്രക്കാർക്ക് പരിക്കേറ്റു. റിയാദ് സുദൈർ റോഡിലാണ് വ്യാഴാഴ്ച രാത്രി അപകടമുണ്ടായത്. വിവരമറിഞ്ഞ് സ്ഥലത്തേക്ക് സൗദി റെഡ് ക്രസൻറ് അതോറിറ്റിയുടെ എട്ട് യൂണിറ്റ് ആംബുലൻസുകൾ തിരിക്കുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തതായി റിയാദ് മേഖല റെഡ്ക്രസൻറ് വക്താവ് യാസിർ ജലാജിൽ അറിയിച്ചു. പരിക്കേറ്റവരിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. രണ്ട് പേരെ ഹുത്ത സുദൈർ ആശുപത്രിയിലും ബാക്കിയുള്ളവരെ മജ്മഅ് കിംഗ് ഖാലിദ് ആശുപത്രിയിലും പ്രവേശിപ്പിച്ചതായി വക്താവ് പറഞ്ഞു. കഴിഞ്ഞ ദിവസം അബഹ വാദി ബിൻ ഹശ്ബൽ, അൽസുലൈൽ റോഡില്‍ ബസ് അപകടത്തിൽപെട്ട് 19 യാത്രക്കാർക്ക് പരിക്കേറ്റിരുന്നു.