ഉംറ കർമം നിർവ്വഹിച്ച് താമസസ്ഥലത്തേക്കു മടങ്ങവേ മലയാളി യുവാവ് നിര്യാതനായി

റിയാദ്: കോട്ടയം സംക്രാന്തി നമ്പൂരിമുകളേൽ ഷംസുദ്ദീൻ- സീനത്ത് ദമ്പതികളുടെ മകൻ മാഹീൻ അബൂബക്കർ (28) സൗദിയിൽ നിര്യാതനായി. ഉംറ കർമം നടത്തി സമീപത്തെ താമസസ്ഥലത്തേക്കു പോകുന്നതിനിടെ മാഹീൻ അബൂബക്കറിനു ശ്വാസംമുട്ടൽ അനുഭവപ്പെട്ടു. ഒപ്പം ഉണ്ടായിരുന്ന സഹോദരി സജനയും ഭർത്താവ് ഷാനവാസും മാഹീൻ അബൂബക്കറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കബറടക്കം ഇന്നു രാവിലെ മദീനയിൽ. നാട്ടിൽ നിന്നു കഴിഞ്ഞ 22നാണു മാഹീൻ അബൂബക്കർ സൗദി അറേബ്യയിലേക്കു പുറപ്പെട്ടത്. ഭാര്യ: അജിൻസാ. അൽഫാ ഫാത്തിമയും 40 ദിവസം പ്രായമായ പെൺകുട്ടിയും മക്കളാണ്.