മഹാരാഷ്ട്രയിൽ അജിത്ത് പവാര്‍ ഉപമുഖ്യമന്ത്രിയായി അധികാരമേറ്റു

മുബൈ: ഉദ്ധവ് താക്കറെ മന്ത്രിസഭയില്‍ എൻ.സി.പി നേതാവ് അജിത്ത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഉദ്ധവ് താക്കറേയുടെ മകൻ ആദിത്യ താക്കറെ ഉൾപ്പെടെ 25 ക്യാബിനറ്റ് മന്ത്രിമാരും പത്ത് സഹമന്ത്രിമാരുമാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. കോണ്‍ഗ്രസില്‍ നിന്ന് പത്ത് മന്ത്രിമാർ സഭയിലുണ്ട്.
ദീര്‍ഘനാള്‍ മഹാവികാസ് അകാഡി സഖ്യത്തിനുള്ളില്‍ നടന്ന ചര്‍ച്ചക്കൊടുവിലാണ് മന്ത്രിസ്ഥാനങ്ങള്‍ സംബന്ധിച്ച് ധാരണയായത്. ഇത് അനുസരിച്ചാണ് 35 പേർ്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. അജിത്ത് പവാറിന്റെ ഉപമുഖ്യമന്ത്രിസ്ഥാനത്തെ കുറിച്ച് കാര്യമായ പ്രതികരണം നടത്താൻ ശരത് പവാർ തയ്യാറായിട്ടില്ല. ക്യാബിനറ്റ് പദവിയുള്ള മന്ത്രിയായാണ് ആദിത്യ താക്കറെയും അധികാരത്തിൽ എത്തി. അശോക് ചവാന് മന്ത്രിസ്ഥാനം ലഭിച്ചപ്പോള്‍ പൃഥിരാജ് ചവാന്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷനാകുമെന്നാണ് സൂചന. നിലവിൽ ബാലസാഹിബ് തോറാട്ട് മന്ത്രിസ്ഥാനത്ത് എത്തിയതോടെ സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡണ്ട് സ്ഥാനം ഒഴിഞ്ഞ് കിടക്കുകയാണ്.