ഹാജിമാരുടെ മടക്കയാത്ര എളുപ്പമാക്കി ഇയാബ


മക്ക : വിദേശ ഹജ്ജ് തീര്‍ത്ഥാടകരുടെ മടക്കയാത്ര എളുപ്പമാക്കാന്‍ ഇയാബ എന്ന പേരില്‍ പുതിയ പദ്ധതി ആരംഭിച്ചതായി സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. വിമാനത്താവളത്തില്‍ എത്തുന്നതിന് മുന്പായി താമസസ്ഥലങ്ങളില്‍ തന്നെ ഹാജിമാരുടെ മടക്കയാത്ര നടപടികള്‍ പൂര്‍ത്തിയാക്കുന്ന പദ്ധതിയാണിത്. 
 
ഇന്തോനേഷ്യ, ഇന്ത്യ, മലേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്കാണ് ഈ വര്‍ഷം പദ്ധതിയുടെ ഗുണം ലഭിക്കുകയെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസിഡണ്ട് അബ്ദുല്‍ ഹാദി അല്‍ മന്‍സൂരി അറിയിച്ചു. ഈ പദ്ധതിയിലൂടെ വിമാനത്താവളത്തില്‍ കാത്ത് നില്‍ക്കേണ്ട സമയം കുറയും. ആദ്യഘട്ടത്തില്‍ ജിദ്ദ, മദീനാ വിമാനത്താവളങ്ങള്‍ വഴി സ്വദേശങ്ങളിലേയ്ക്ക് മടങ്ങുന്ന 30,000 ഹാജിമാര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed