മധുരപാനീയങ്ങൾക്കും 50% സെലക്ടീവ് ടാക്സ്
റിയാദ്: ആരോഗ്യത്തിനു ഹാനികരമായ മധുര പാനീയങ്ങളുടെ സെലക്ടീവ് ടാക്സ് വിപുലീകരിക്കാനുള്ള ഗൾഫ് സഹകരണ കൗൺസിലിന്റെ (ജിസിസി) തീരുമാനം നടപ്പാക്കുമെന്ന് സൗദിയിലെ ജനറൽ അതോറിറ്റി ഓഫ് സകാത്ത് ആൻഡ് ടാക്സ് (ഗാസ്റ്റ്) അറിയിച്ചു. ഈ വർഷം ഡിസംബർ മുതലാണ് ഇത്തരം പാനീയങ്ങൾക്ക് 50 ശതമാനം നികുതി ഏർപ്പെടുത്തിത്തുടങ്ങുക. മധുരമുള്ള പാനീയങ്ങളും ഇലക്ട്രോണിക് പുകവലി ഉപകരണങ്ങളും അവയുടെ ദ്രവരൂപങ്ങളും ഉൾപ്പെടുടെയുള്ളവ ഈ ഈ ഗണത്തിൽ പെടും. ഭേദഗതി ചെയ്ത ചട്ടങ്ങൾ അനുസരിച്ച്, പുകയിലക്കും അതിന്റെ ഉപോൽപന്നങ്ങൾക്കും, ഇലക്ട്രോണിക് പുകവലി ഉപകരണങ്ങൾ, ദ്രാവകങ്ങൾ, എനർജി ഡ്രിങ്ക്സ് എന്നിവയ്ക്കും 100 ശതമാനം നികുതിയും ശീതളപാനീയങ്ങൾക്കും മധുരമുള്ള പാനീയങ്ങൾക്കും 50 ശതമാനം നികുതിയുമാണ് ഏർപ്പെടുത്തുക.

