സൗദി അറേബ്യയിൽ സ്വദേശികൾക്കായി മൂവായിരം വീടുകൾ ഒരുങ്ങുന്നു

സൗദിയിൽ സ്വദേശികൾക്കായി മൂവ്വായിരം വീടുകൾ കൂടി നിർമിക്കാൻ പദ്ധതി. വാടകക്കെട്ടിടങ്ങളിൽ താമസിക്കുന്ന സ്വദേശികൾക്കായാണ് ഭവനമന്ത്രാലയം വീടുകൾ നിർമിക്കുന്നത്. സ്വദേശികൾ സ്വന്തം വീട്ടിലേക്ക് മാറുന്നതോടെ വാടകവീടുകളുടെ നിരക്ക് കുറയും. നേരത്തെ പ്രധാന പ്രവിശ്യകളിൽ മൂന്ന് ലക്ഷം വീടുകൾ നിർമിക്കാൻ വിവിധ കന്പനികൾക്ക് അനുമതി നൽകിയിരുന്നു. ഇതിന് പുറമെയാണ് ഇപ്പോൾ പ്രഖ്യാപിച്ച പാർപ്പിട പദ്ധതി. ഇതു പ്രകാരം ബുറൈദ, ഹാഇൽ, ഉനൈസ എന്നിവിടങ്ങളിലായി മൂവ്വായിരത്തിലേറെ വീടുകളുണ്ടാകും.
സൗദികൾക്ക് സ്വന്തമായി പാർപ്പിട പദ്ധതി പ്രഖ്യാപിച്ച് വീടുകൾ കൈമാറിയതോടെ റിയൽ എേസ്റ്ററ്റ് മേഖലയിൽ ഇതിന്റെ പ്രതിഫലം പ്രകടമായിരുന്നു. പലയിടത്തും കെട്ടിട വാടക കുറഞ്ഞു. വിദേശികളുടെ കൊഴിഞ്ഞു പോക്കും ഇതിന് കാരണമായി. ഇത് പരിഹരിക്കാൻ ഭവനമന്ത്രാലയം കെട്ടിടങ്ങളുടെ കാലപ്പഴക്കവും ഗുണമേന്മയും അനുസരിച്ച് തരംതിരിക്കുന്നുണ്ട്.