17 മാസത്തിനിടെ സൗദിയിൽ നിന്ന് ഏഴര ലക്ഷം നിയമലംഘകരെ നാടുകടത്തി


 

 

കഴിഞ്ഞ 17 മാസത്തിനിടെ സൗദിയിൽ നിന്ന് ഏഴര ലക്ഷം നിയമ ലംഘകരെ നാടുകടത്തി. ഇതുവരെ പിടിയിലായ നിയമ ലംഘകരുടെ എണ്ണം 30 ലക്ഷം കവിഞ്ഞതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊതുമാപ്പ് അവസാനിച്ച 2017 നവംബർ 15 മുതൽ കഴിഞ്ഞ ദിവസം വരെ 7,60,456 നിയമ ലംഘകരെയാണ് നാടുകടത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഈ കാലയളവിൽ നടത്തിയ പരിശോധനകളിൽ ആകെ 30,30,767 ഇഖാമ − തൊഴിൽ നിയമ ലംഘകരെയും പിടികൂടി. ഇതിൽ 23,61,511 പേർ ഇഖാമ നിയമ ലംഘകരാണ്. 4,66,038 പേർ തൊഴിൽ നിയമ ലംഘകരും 2,03,218 പേർ രാജ്യത്തേക്ക് നുഴഞ്ഞുകയറിയവരുമാണ്.

ഇഖാമ തൊഴിൽ നിയമ ലംഘകർക്ക് താമസ − യാത്രാസൗകര്യങ്ങൾ ഒരുക്കിക്കൊടുത്തതിന് 3,723 വിദേശികളും പിടിയിലായി. ഈ കാലയളവിൽ നിയമ ലംഘകരെ സഹായിച്ച കുറ്റത്തിന് 1,237 സ്വദേശികളും പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

You might also like

  • Straight Forward

Most Viewed