പൊറോട്ട തൊണ്ടയിൽ കുടുങ്ങി വൃദ്ധൻ മരിച്ചു

പരവൂർ: പൊറോട്ട തൊണ്ടയിൽ കുരുങ്ങി വൃദ്ധന് ദാരുണാന്ത്യം. പൂതക്കുളം വേപ്പാലംമൂട് സ്വദേശി ശ്രീധരൻ പിള്ള(72)യാണ് മരിച്ചത്. ശാരദാമുക്കിന് ശമീപം ആക്രിക്കടയുടെ പുറകിൽ ഞായറാഴ്ച രാവിലെയാണ് ശ്രീധരൻ പിള്ളയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ശ്രീധരൻ പിള്ളയുടെ പുരികത്തിന് താഴെ മുറിവുണ്ടായിരുന്നു. കൊലപാതകമാണെന്ന് സംശയം തോന്നിയ നാട്ടുകാർ വിവരം പൊലീസിലറിയിച്ചു. ചാത്തന്നൂർ എ.സി.പിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി.
വിരലടയാള വിദഗ്ധരും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഒടുവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റോമോർട്ടത്തിലാണ് പൊറോണ്ട തൊണ്ടയിൽ കുരുങ്ങിയാണ് മരിച്ചതെന്ന് കണ്ടെത്തിയത്.