പ്രഥമ അറബ് − യൂറോപ്പ് ഉച്ചകോടി ഈജിപ്തിൽ പുരോഗമിക്കുന്നു

അറബ്, യൂറോപ് പ്രഥമ ഉച്ചകോടി ഈജ്പ്തിൽ പുരോഗമിക്കുന്നു. പലസ്തീൻ പ്രശ്‌ന പരിഹാരമാണ് അറബ് രാജ്യങ്ങളുടെ പ്രഥമ പരിഗണന എന്ന് ഉച്ചകോടിയിയിൽ സൽമാൻ രാജാവ് പറഞ്ഞു. തീവ്രവാദം തടയാനും ഇറാന്റെ മേഖലയിലെ ഇടപെടൽ അവസാനിപ്പിക്കാനും രാഷ്ട്രങ്ങളുടെ സഹകരണവും സൗദി ആവശ്യപ്പെട്ടു.
അറബ്, യൂറോപ് പ്രഥമ ഉച്ചകോടിയിൽ സൗദി സംഘത്തിന് നേതൃതം നൽകി സംസാരിക്കവെയാണ് രാജാവ് ഇക്കാര്യം വ്യക്തമാക്കിയത്. ഈജിപ്തിലെ ശറമു ഷെയ്‌ഖിൽ ചേർന്ന ഉച്ചകോടിയിൽ അറബ്, യൂറോപ്യൻ രാജ്യങ്ങളുടെ നേതാക്കൾ സംബന്ധിച്ചു. തീവ്രവാദത്തിന്റെ ഇരകളിൽ ഒന്നാമത്തെ രാജ്യമാണ് സൗദി. അതിനാൽ തന്നെ തീവ്രവാദത്തെ ചെറുക്കുന്നതിലും സൗദി എന്നും മുൻ നിരയിലാണ്. തീവ്രവാദത്തിന് ധനസഹായം ലഭിക്കുന്നതിനും സൗദി സാധ്യമായത് ചെയ്യുന്നു. ഈ രംഗത്തെ അന്താരാഷ്ട്ര വേദികളോട് സൗദി പൂർവാധികം സഹകരിക്കും.
സ്വീഡൻ ഒത്തുതീർപ്പിന്റെയും യു.എൻ കരാറിന്റേയും അടിസ്ഥാനത്തിൽ യമൻ പ്രശ്‌നം പരിഹരിക്കണം. യമനിലെ വിഘടന വാദികൾക്ക് ഇറാൻ നൽകുന്ന പിന്തുണ അവസാനിപ്പിക്കണം. മേഖലയിലെ രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് ഇറാൻ അവസാനിപ്പിക്കണമെന്നും സൽമാൻ രാജാവ് കൂട്ടിച്ചേർത്തു.