സൗ­ദി­യിൽ മലയാ­ളി­ ദന്പതി­കൾ ആളൊ­ഴി­ഞ്ഞ സ്ഥലത്ത് മരി­ച്ച നി­ലയിൽ


റിയാദ് : അൽ അയൂൻ മരുഭൂമിയിൽ മലയാളി ദന്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് വില്യാപ്പള്ളി കുനിങ്ങാട് സ്വദേശിനി റിസ്‌വാന (29)യുടേയും ഭർത്താവ് നാദാപുരം കക്കട്ടിൽ സ്വദേശി കുഴിച്ചാൽ കുഞ്ഞബ്ദുല്ല (37)യുടേയും മൃതദേഹങ്ങളാണ് മരുഭൂമിയിൽ കണ്ടെത്തിയത്. മൊയ്തു−, കുഞ്ഞാമി ദന്പതികളുടെ മകനാണ് കുഞ്ഞബ്ദുല്ല. മണ്ണിരോലി മീത്തൽ വീട്ടിൽ ഇബ്രാഹിം ഹാജി−, ഖദീജ ദന്പതികളുടെ മകളാണ് റിസ്‌വാന. 

രണ്ടര വർഷമായി അൽഹസ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിൽ ഡ്രൈവറായി ജോലി ചെയ്തുവരുന്ന കുഞ്ഞബ്ദുല്ല മൂന്ന് മാസം മുന്പാണ് ഭാര്യയെ സന്ദർശക വിസയിൽ കൊണ്ടുവന്നത്. വിവാഹം കഴിഞ്ഞ് മൂന്ന് വർഷമായെങ്കിലും ദന്പതികൾക്ക് മക്കളില്ല. ഞായറാഴ്ച ഉച്ചക്ക് ശേഷം അവധിയെടുത്ത് ഇരുവരും ദമാമിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയിരുന്നു. രാത്രി 12 മണി വരെ ദന്പതികളെ കുറിച്ച് വിവരം ലഭിക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കളും കന്പനിയിലെ സഹപ്രവർത്തകരും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. ഫോൺ റിംഗ് ചെയ്തിരുന്നതിനാലും ഇന്നലെ കുഞ്ഞബ്ദുല്ലക്ക് അവധിയായതിനാലും ആരും കാര്യമാക്കിയിരുന്നില്ല. 

ഇന്നലെ രാവിലെ ബന്ധപ്പെട്ടപ്പോഴും മൊബൈൽ റിംഗ് ചെയ്തിരുന്നു. ഉച്ചക്ക് 12 മണി കഴിഞ്ഞതിന് ശേഷവും പ്രതികരണം ലഭിക്കാതെ വന്നപ്പോൾ കന്പനി അധികൃതരും സുഹൃത്തുക്കളും പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് നടത്തിയ തെരച്ചിലിലാണ് അൽഹസക്ക് സമീപം അൽഅയൂനിൽ നിന്ന് ഏകദേശം ഒന്നര കിലോമീറ്റർ അകലെ മരുഭൂമിയിൽ നിർത്തിയിട്ട വാഹനത്തിൽ റസീനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വാഹനത്തിന് അൽപം അകലെയായി കുഞ്ഞബ്ദുല്ലയുടെ മൃതദേഹവും കണ്ടെത്തി.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed