സൗദിയിൽ വേതന സുരക്ഷാ പദ്ധതി പ്രാബല്യത്തിൽ

റിയാദ് : സൗദി അറേബ്യ സ്വകാര്യ സ്ഥാപനങ്ങളിൽ നടപ്പിലാക്കുന്ന വേതന സുരക്ഷാ പദ്ധതിയുടെ12−ാം ഘട്ടം പ്രാബല്യത്തിൽ. നിയമം പ്രാബല്യത്തിൽ വന്നതായി തൊഴിൽ സാമുഹ്യക്ഷേമ മന്ത്രാലയ വക്താവ് ഖാലിദ് അബാഖൈൽ ആണ് അറിയിച്ചത്. തൊഴിലാളികളുട ശന്പളം എല്ലാ മാസവും കൃത്യമായി തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കണമെന്നാണ് വ്യവസ്ഥ. ഏഴ് ലക്ഷം തൊഴിലാളികൾക്ക് പദ്ധതിയുടെ പരിരക്ഷ ലഭിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. തൊഴിലാളികളുടെ കൃത്യമായ വേതനം കൃത്യസമയത്ത് തന്നെ നൽകുകയെന്നതാണ് വേതന സുരക്ഷാ പദ്ധതികൊണ്ട് ലക്ഷ്യമാക്കുന്നത്. തൊഴിലാളികളുട ശന്പളം എല്ലാ മാസവും കൃത്യമായി തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കണമെന്നാണ് വ്യവസ്ഥ.
സ്വകാര്യ സ്ഥാപനങ്ങളിലെ 40 മുതൽ 59 വരെ ജീവനക്കാരുള്ള 14,288 സ്വകാര്യ സ്ഥാപനങ്ങളാണ് 12−ാം ഘട്ടം നിലവിൽ വന്നതോടെ പദ്ധതിയുടെ പരിധിയിൽ വന്നത്. ഈ സ്ഥാപനങ്ങളിൽ സ്വദേശികളും വിദേശികളും ഉൾപ്പെടെ 6,87,607 ജീവനക്കാരാണുള്ളത്. തൊഴിലാളികൾക്ക് കൃത്യമായി വേതനം വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും വേതനം ലഭിക്കാത്തത് മൂലം ഉടലെടുക്കുന്ന കേസുകൾ കുറയ്ക്കുന്നതിനും വേതന സുരക്ഷാ പദ്ധതി സഹായിക്കും. തൊഴിൽ മേഖലകളിലെ വേതന നിലവാരം മനസ്സിലാക്കുന്നതിനും പദ്ധതി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തെ സഹായിക്കും.
പരിഷ്കരിച്ച തൊഴിൽ നിയമ പ്രകാരം കൃത്യസമയത്ത് ശന്പളം നൽകാത്ത സ്ഥാപനത്തിന്റെ മേൽ ഒരു ജീവനക്കാരന്റെ പേരിൽ മാത്രം മുവായിരം റിയാൽ പിഴ ഒടുക്കേണ്ടി വരും. ശന്പളം നൽകാൻ രണ്ട് മാസം വൈകിയാൽ തൊഴിലാളികളുടെ തൊഴിൽ പെർമിറ്റ് പുതുക്കൽ ഒഴികെയുള്ള മന്ത്രാലയത്തിന്റെ എല്ലാ സേവനങ്ങളും നിർത്തലാക്കുമെന്നും മന്ത്രാലയം അറിയിച്ചു. മൂന്ന് മാസം ശന്പളം നൽകാൻ താമസിക്കുന്ന തൊഴിലുടമയിൽ നിന്നും അനുമതിയില്ലാതെ തന്നെ സ്പോൺസർഷിപ്പ് മാറ്റം നടത്താനും തൊഴിലാളിക്കു അനുമതിയുണ്ടാവും.
പദ്ധതിയുടെ പതിമൂന്നാം ഘട്ടം 2018 ഫെബ്രുവരി ഒന്നിന് നിലവിൽ വരും. 30നും 39നും ഇടയിൽ ജീവനക്കാരുള്ള സ്ഥാപനങ്ങളാണ് അടുത്ത ഘട്ടത്തിൽ സേവന സുരക്ഷാ പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുത്തുകയെന്ന് തൊഴിൽ സാമുഹ്യക്ഷേമ മന്ത്രാലയ വക്താവ് ഖാലിദ് അബാഖൈൽ അറിയിച്ചു.