കുവൈത്തിൽ വ്യാജ വിസ കച്ചവട കന്പനികളിൽ മിന്നൽ പരിശോധന

കുവൈത്ത് സിറ്റി : രാജ്യത്ത് വ്യാജ വിസ കച്ചവടകന്പനികളിൽ മിന്നൽ പരിശോധന. അടിസ്ഥാന മേഖലയിൽ തൊഴിലാളികളെ പണം വാങ്ങി റിക്രൂട്ട് ചെയ്ത് കൊണ്ട് വരികയും അവരെ മറ്റ് തൊഴിലിടങ്ങളിലേക്ക് മാറ്റുകയും ചെയ്യുന്ന 843 കന്പനികളിലായി പ്രവർത്തിക്കുന്ന 5911 രജിേസ്റ്റർഡ് തൊഴിലാളികൾക്കെതിരെ നടപടി സ്വീകരിച്ചതായി പബ്ലിക്ക് അതോറിറ്റി ഫോർ മാൻ പവർ മേധാവി വെളിപ്പെടുത്തി.
തലസ്ഥാന നഗരിയിൽ 181 കന്പനികളുടെ ഫയലുകൾ റദ്ദ് ചെയ്തു. 1081 വിദേശതൊഴിലാളികളെ സസ്‌പെൻഡും ചെയ്തു. ഹവല്ലിയിൽ 314 കന്പനികളുടെയും 2144 തൊഴിലാളികലുടെയും ഫർവാനിയയിൽ 348 കന്പനികളുടെയും 2686 വിദേശ തൊഴിലാളികളുടെയും രജിസ്‌ട്രേഷൻ റദ്ദാക്കി. 843 കന്പനികളുടെ കൊമേഴ്‌സ്യൽ ലൈസൻസും റദ്ദാക്കി. ഹവല്ലി, ഫർവാനിയ ഗവർണറേറ്റുകൾ കേന്ദ്രീകരിച്ച് പബ്ലിക് അതോറിറ്റി ഫോർ മാന്‍ പവർ നടത്തിയ മിന്നൽ പരിശോധനയിലാണ് ഇത്രയധികം തൊഴിലാളികളുടെ രജിസ്‌ട്രേഷൻ റദ്ദ് ചെയ്തത്.