മക്കയിൽ സംസം കിണറിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു

മക്ക : സംസം കിണറിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. രണ്ട് ഘട്ടങ്ങളായാണ് പദ്ധതി നടപ്പിലാക്കുന്നത്. അടുത്ത റമദാൻ മാസത്തിന് മുന്‍പ് പണിപൂത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു. സംസം കിണർ നവീകരണ പ്രവർത്തന പദ്ധതിക്ക് സൗദി ഭരണാധികാരി സൽമാൻ രാജാവ് നേരത്തെ അംഗീകാരം നൽകിയിരുന്നു. ഇതേതുടർന്ന് കഴിഞ്ഞ ദിവസം നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
തീർത്ഥാടകർ വിശുദ്ധ കഅബയെ പ്രദിക്ഷണം വെക്കുന്ന മതാഫിന്റെ നല്ലൊരു ഭാഗവും ഇതിനായി അടച്ചിട്ടിരിക്കുകയാണ്. രണ്ട് ഘട്ടങ്ങൾ ആയാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തിൽ സംസം കിണറിന്റെ ഭാഗത്തേക്ക് കിഴക്ക് ഭാഗത്ത് നിന്ന് അഞ്ച് പാലങ്ങൾ നിർമ്മിക്കും.
എട്ടു മീറ്റർ വീതിയും120 മീറ്റർ നീളവും ഈ പാലങ്ങൾക്ക് ഉണ്ടാകും. കിണറിന്റെ ചുറ്റുഭാഗത്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയാണ് രണ്ടാം ഘട്ട പ്രവർത്തനങ്ങൾ. ഇതിന്റെ ഭാഗമായി സംസം പരിസരം പൂർണമായും പ്രാണികളിൽ നിന്നും മറ്റും മുക്തമാക്കും.