ദേ­ശീ­യ ദി­നാ­ഘോ­ഷ നി­റവിൽ സൗ­ദി­


റിയാദ് : സൗദി അറേബ്യയുടെ 87ാംമത്  ദേശീയ ദിനാഘോഷം പ്രവാസികളും സ്വദേശികളുമടക്കം രാജ്യമെങ്ങും വിവിധ പരിപാടികളോടെ ആഘോഷിക്കുകയാണ്. സൗദിയിൽ ഇത്തവണ ഇത് ആദ്യമായി ദേശീയ ദിനത്തിൽ പങ്കെടുക്കുന്നതിന് സ്ത്രീകൾക്കും അവസരം ലഭിച്ചിട്ടുണ്ട്. സ്ത്രീകളെ കൂടാതെ ബാച്ചിലേഴ്സിനും, വിദേശികൾക്കും സാംസ്‌കാരിക മന്ത്രാലയത്തിന്റെ  ക്ഷണം ലഭിച്ചിട്ടുണ്ട്. 

റിയാദ് കിംഗ് ഫഹദ് േസ്റ്റഡിയത്തിൽ 40000 ത്തോളം ആളുകൾക്ക് പങ്കെടുക്കാൻ കഴിയുന്ന തരത്തിൽ ഉള്ള ആഘോഷമാണ് ഒരുക്കിയിട്ടുള്ളത്. ഇവിടെ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം പ്രത്യേകം ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടുള്ളത്. വിഷൻ 2030 −ന്റെ ഭാഗമായാണ് പൊതു ആഘോഷ പരിപാടികളിൽ സ്ത്രീകൾക്കും പങ്കെടുക്കാൻ അനുമതി നൽകുന്ന ഈ നയമാറ്റമെന്നാണ് റിപ്പോർട്ടുകൾ.

ദേശീയ ദിനത്തിന്റെ ഭാഗമായി സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും, വിദ്യാഭ്യാസ  സ്ഥാപനങ്ങൾക്കും  രണ്ടു ദിവസത്തെ അവധിയാണ്  സർക്കാർ  നൽകിയിട്ടുള്ളത്. ദേശീയ ദിനമായ ഇന്ന്  വാരാന്ത്യ അവധിയായതിനാൽ ഗവൺമെന്റ് അവധിയായി ഞായറഴ്ചകൂടി   പ്രഖ്യാപിച്ചിട്ടുണ്ട്. ചില സ്ഥാപനങ്ങളിൽ  സ്വകാര്യ മേഖലയിൽ ജോലി നോക്കുന്നവർക്ക് ഞായറഴ്ച അവധി നൽകിയിട്ടുണ്ട് .

നഗരങ്ങളിൽ ഹരിത വർണ പതാകകളും ,സൗദി ഭരണാധികാരികളുടെ കൂറ്റൻ ബാനറുകളും, തോരണങ്ങൾ കൊണ്ടും, കളർ ബൾബുകൾ കൊണ്ടും അലങ്കരിച്ചിരിക്കുകയാണ്. ഷോപ്പിംഗ്‌  മാളുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും ഉത്സവ പ്രതീതിയാണ്  ഉള്ളത്. തങ്ങളുടെ വാഹനങ്ങൾ താൽക്കാലികമായി  പച്ച നിറം പൂശുന്നതും സ്റ്റിക്കർ ഒട്ടിക്കുന്നതും നിയമവിരുദ്ധമാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സൗദി ഭരണാധികാരി സൽമാൻ  രാജാവിന്റെ ഫോട്ടോ പതിച്ച ടീ ഷർട്ട്, ബാഡ്ജ്, കൊടി, തൊപ്പി, പച്ച നിറത്തിൽ ഉള്ള കൃത്രിമ  മുടി, ഷാളുകൾ എന്നിവയ്ക്ക്  നല്ല വിൽപ്പനയാണ്  വ്യാപാര സ്ഥാപനങ്ങളിൽ നടക്കുന്നത്.

സൗദിയുടെ 17 നഗരങ്ങളായിലായി മൊത്തം 27 ആഘോഷപരിപാടികളാണ് നടക്കുന്നത്. റിയാദ്, ജിദ്ദ, ദമാം, അൽഖോബാർ,ജുബൈൽ, ഹുഫുഫ് ഹഫറൽ ബതീൻ, സക്കാക, ദരിയ, ഹായിൽ, തബൂക്ക്, ഉനൈസ,യാന്പു, മദീന അബഹ, നജ്‌റാൻ, ജിസാൻ തുടങ്ങിയ 17 നഗരങ്ങളിയാണ്  പ്രത്യേകം പ്രത്യേകമായിട്ടാണ് ആഘോഷ പരിപാടികൾ  സംഘടിപ്പിച്ചിട്ടുള്ളത്. വാഹന റാലി, സൗദിയുടെ സാംസ്കാരിക പരിപാടികൾ, പരന്പരാഗതമായ കലാ പരിപാടികൾ, നൃത്തങ്ങൾ, സംഗീത വിരുന്നുകൾ, ചിത്ര രചനാ പ്രദർശനങ്ങൾ എന്നിവയും ഇന്നും നാളെയുമായി നടക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed