ഇന്ത്യക്കാരെ മാത്രം ഉൾപ്പെടുത്തിയുള്ള പരസ്യത്തിനെതിരെ അന്വേഷണം

റിയാദ് : സൗദിയിലെ ഒരു കമ്പനിയിൽ ജോലിയ്ക്കായി ഇന്ത്യക്കാരെ മാത്രം ക്ഷണിച്ചുകൊണ്ടുള്ള പരസ്യത്തിനെതിരെ അന്വേഷണം നടത്തുമെന്ന് ലേബർ ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് മന്ത്രാലയം അറിയിച്ചു. എഞ്ചിനീയറിംഗ് ജോലിയ്ക്കായി ഇന്ത്യക്കാരിൽ നിന്ന് മാത്രം അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ളതായിരുന്നു പരസ്യം.
സൗദി അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലേക്ക് ഇവർ ഇന്ത്യക്കാരെ മാത്രം റിക്രൂട്ട് ചെയ്യുന്നതായും, ഇത് വിവേചനപരമാണെന്നും കാണിച്ച് സ്വദേശികൾ പരാതിപ്പെട്ടതിനെ തുടർന്നാണ് നടപടി.
ജോലിക്ക് ശമ്പളമായി വാഗ്ദാനം ചെയ്യുന്നത് 2,600ഉം 8,000വും ഡോളറാണ്. മന്ത്രാലയത്തിന്റെ നിബന്ധനകൾ പാലിക്കാതെ ഇത്തരത്തിൽ പരസ്യം നൽകിയതിനെതിരെത വിശദമായ അന്വേഷണം നടത്തും.