സിനിമയില്‍ ദേശീയ ഗാനം വരുമ്പോൾ എഴുന്നേല്‍ക്കേണ്ടതില്ല

ന്യൂഡല്‍ഹി: സിനിമയില്‍ ദേശീയ ഗാനം ആലപിക്കുന്ന രംഗങ്ങളില്‍ എഴുന്നേറ്റ് നില്‍ക്കേണ്ടതില്ലെന്ന് സുപ്രീംകോടതി. സിനിമയ്ക്ക് പുറമെ ഡോക്യുമെന്ററികള്‍ക്കിടയിലും ദേശീയ ഗാനം ആലപിക്കുന്ന രംഗത്തിലും ഏഴുന്നേല്‍ക്കേണ്ടതില്ല. ഇത് സംബന്ധിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഈ വ്യക്തവരുത്തിയത്.