ഒപിഎസ്സിന് നേരെയുള്ള വെല്ലുവിളികൾ


ചെന്നൈ: നാല് വര്‍ഷം തടവ് ശിക്ഷയും പത്ത് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള വിലക്കും ശശികലയ്ക്കുണ്ടെങ്കിലും ഒപിഎസ്സിന് നേരെയുള്ള വെല്ലുവിളികൾ അവസാനിക്കുന്നില്ല.

പനീർ സെൽവം നേരിടുന്ന വെല്ലുവിളികൾ

1. പനീര്‍ സെല്‍വത്തെ എ.ഐ.എ.ഡി.എം.കെയില്‍ നിന്ന് പുറത്താക്കിയത് കൂടുതൽ അനിശ്ചിതാവസ്ഥ സൃഷ്ടിച്ചേക്കാം.

2. ജയിലിലേക്ക് പോകാന്‍ ശശികലയ്ക്ക് കോടതി ഒരു മാസത്തെ സാവകാശം അനുവദിച്ചിരിക്കുന്നതിനാല്‍ അവസാനഘട്ടത്തില്‍ അവർ ചില ശ്രമങ്ങള്‍ കൂടി നടത്തിയേക്കും.

3. തമിഴ്‌നാട് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുവാന്‍ ഗവര്‍ണര്‍ ഒപിഎസ്സിനെ ക്ഷണിക്കും എന്ന് റിപ്പോർട്ടുകളുണ്ട്.

4. തമിഴ്‌നാട്ടില്‍ ഭൂരിപക്ഷം തെളിയിച്ചാല്‍ മാത്രമേ ഒപിഎസ്സിന് അധികാരത്തില്‍ തുടരുവാന്‍ സാധിക്കൂ.

5. പാര്‍ട്ടിയിലെ ഭൂരിപക്ഷം എംഎല്‍എമാരും നേതാക്കളും ശശികല ക്യാമ്പില്‍ തന്നെയാണുള്ളത്. (നിലവില്‍ പത്തോളം എംഎല്‍എമാരും അത്ര തന്നെ എംപിമാരും മുതിര്‍ന്ന നേതാക്കളും ഒപിഎസിനൊപ്പമുണ്ട്)

 

You might also like

Most Viewed