സൗദിയില്‍ വന്‍ മയക്കുമരുന്ന് വേട്ട

റിയാദ് : സൗദിയിലെ പ്രവിശ്യകളിൽ വന്‍ മയക്കുമരുന്നു വേട്ട. രാജ്യത്തേക്ക് കടത്താന്‍ ശ്രമിക്കുകയായിരുന്നു മയക്കുമരുന്ന് അതിര്‍ത്തിയില്‍ വെച്ചാണ് സുരക്ഷാ വകുപ്പ് അധികൃതർ പിടികൂടിയത്.
അസീര്‍ പ്രവിശ്യയില്‍ നിന്നും ഹാഷീഷ് ഇനത്തില്‍ പെട്ട 300 കിലോഗ്രാം മയക്കുമരുന്നാണ് പിടികൂടിയത്. അതിര്‍ത്തി കടലിലൂടെ ബോട്ടില്‍ കടത്താന്‍ ശ്രമിക്കവെയാണ് നാവിക സേനയുടെ സഹായത്തോടെ പിടികൂടിയത്. യമനില്‍ നിന്നും കടത്താനുള്ള ശ്രമമായിരുന്നെന്നും രണ്ട് യമന്‍ പൗരന്മാരെ പിടികൂടിയതായും അതിര്‍ത്തി സുരക്ഷാ കമാണ്ടര്‍ സാഹിര്‍ മുഹമ്മദ് അല്‍ ഹര്‍ബി പറഞ്ഞു.
ജിദ്ദയിലെ വേട്ടയില്‍ 1,751,000 മയക്കുമരുന്ന് ഗുളികകളാണ് ജിദ്ദ ഇസ്ലാമിക് തുറമുഖത്ത് പിടികൂടിയത്. കപ്പലില്‍ കയറ്റി വരികയായിരുന്ന ഇലക്ട്രിക് കേബിളിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ കണ്ടെത്തിയത്. പിടികൂടിയ ഗുളികകള്‍ അധികൃതര്‍ നശിപ്പിച്ചു.