മഅദനി ഇന്ന് തന്നെയെത്തും

കൊച്ചി : ബംഗ്ളൂരു പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന പിഡിപി ചെയർമാൻ അബ്ദുൾനാസർ മഅദനി ഇന്ന് രാത്രി 8.15ഓടെ കേരളത്തിലെത്തും. ഇക്കാര്യമറിഞ്ഞതോടെ പിഡിപി പ്രവർത്തകർ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നടത്തിയിരുന്ന പ്രതിഷേധം അവസാനിപ്പിച്ചു.
മഅദനിയുടെ കേരളത്തിലേയ്ക്കുള്ള യാത്രയ്ക്ക് അനുമതി നിഷേധിച്ച വിമാനാധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ചാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിഡിപി പ്രവർത്തകർ മാർച്ച് നടത്തിയത്. പോലീസും പ്രവർത്തകരുമായുള്ള സംഘര്ഷത്തിലാണ് മാർച്ച് കലാശിച്ചത്.