സൗദിയിൽ ഇനി വിമാനയാത്ര വൈകിയാല്‍ വിമാന കമ്പനികകൾക്ക് പിഴ

റിയാദ് : സൗദിയില്‍ ഇനി മുതൽ വിമാനം വൈകിയാല്‍ വിമാന കമ്പനികള്‍ തങ്ങളുടെ യാത്രക്കാർക്ക് പിഴ നൽകേണ്ടതായി വരും. മാത്രമല്ല ഹോട്ടല്‍ താമസമടക്കമുളള സൗകര്യങ്ങള്‍ കൂടി കമ്പനി നൽകണം.
വിമാനം ആറു മണിക്കൂറിലധികം വൈകുകയാണെങ്കില്‍ യാത്രക്കാര്‍ക്ക് 370 റിയാല്‍ വീതം നല്‍കണമെന്നാണ് നിര്‍ദ്ദേശം. വിമാനയാത്ര ചെയ്യുന്നവരുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ വ്യോമയാന മന്ത്രാലയത്തിന്റെ പുതിയ നിയമാവലിയിലാണ് ഈ നിര്‍ദ്ദേശം.
20 ലധികം വകുപ്പുകളുളള നിയമാവലി ആഗസ്ത് 11 മുതല്‍ പ്രാബല്യത്തില്‍ വരും. ഇത് ലംഘിക്കുന്ന കമ്പനികള്‍ക്ക് 10,000 റിയാല്‍ മുതല്‍ കാല്‍ ലക്ഷം വരെ പിഴ ചുമത്തുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.