സൗദിയിൽ ഇനി ആറ് വയസ്സ് മുതൽ വിരലടയാളം നിർബന്ധം

റിയാദ്: സൗദിയില്‍ ഇനിമുതൽ വിദേശികളായ ആറു വയസ്സു മുതല്‍ പ്രായമുള്ളവര്‍ക്ക് വിരലടയാളം നിര്‍ബന്ധം. നേരത്തെ പതിനഞ്ച് വയസ്സിനു മുകളില്‍ മാത്രം പ്രായമുള്ളവര്‍ക്കായിരുന്നു വിരലടയാളം നര്‍ബന്ധമുണ്ടായിരുന്നത്. പല തവണ സൗദി പാസ്‌പോര്‍ട്ട് വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും നിരവധിപേര്‍ ഇനിയും വിരലടയാളം നല്‍കാന്‍ ബാക്കിയുണ്ട്, ഇനിയും വിരലടയാളം രേഖപ്പെടുത്താത്തവര്‍ ഉടന്‍ തന്നെ ഒറിജിനല്‍ പാസ്സ്‌പോര്‍ട്ടും ഇഖാമയുമായി ജവാസാത്തിന്റെ ഓഫീസുകളിലെത്തി വിരലടയാളം രേഖപ്പെടുത്തണം. അല്ലാത്ത പക്ഷം പാസ്സ്‌പോര്‍ട്ട് വിഭാഗത്തില്‍ നിന്നും ലഭിക്കേണ്ട സേവനങ്ങള്‍ നിര്‍ത്തിവെക്കുമെന്ന് പാസ്‌പോര്‍ട്ട് വിഭാഗം മുന്നറിയിപ്പു നല്‍കി.