ഖത്തറില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ദീര്‍ഘകാലം തുടരേണ്ടി വരും

ദോഹ: കൊവിഡ് വ്യാപനം പ്രതിരോധിക്കാനായി ഖത്തറില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ദീര്‍ഘകാലം തുടരേണ്ടി വരുമെന്ന് ദേശീയ പകര്‍ച്ചവ്യാധി നിയന്ത്രണ സമിതി. കൊവിഡിനെതിരായ വാക്സിന്‍ എല്ലാവര്‍ക്കും ലഭ്യമാവും വരെ ജീവിതശൈലിയില്‍ ഇപ്പോള്‍ വരുത്തിയ മാറ്റം തുടരേണ്ടി വരും. വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനു മുമ്പുള്ള ഖത്തറിന്റെ പഴയ അവസ്ഥയിലേക്ക് രാജ്യം ഉടന്‍ മടങ്ങി വരാന്‍ സാധ്യതയില്ലെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം ഗള്‍ഫ് നാടുകളില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം 22,574ആയി. 149പേര്‍ മരിച്ചു.