മഞ്ചേരിയിലേത് കൊവിഡ് മരണമല്ല: മൃതദേഹം ബന്ധുക്കൾക്ക് കൈമാറുമെന്ന് ആരോഗ്യ മന്ത്രി

മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ച മലപ്പുറം പെരിന്തൽമണ്ണ കീഴാറ്റൂർ സ്വദേശി വീരാൻകുട്ടി(85)ക്ക് കോവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിൽ നടത്തിയ അവസാന കോവിഡ് പരിശോധന ഫലവും നെഗറ്റീവ് ആണ്. വൃക്കരോഗവും ഹൃദയസംബന്ധമായ അസുഖത്തെയും തുടർന്ന് വീരാൻകുട്ടിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും. സംസ്‌ക്കാരം കോവിഡ് പ്രോട്ടക്കോൾ പ്രകാരം ആയിരിക്കില്ല നടത്തുക. എന്നാൽ സംസ്‌കാര ചടങ്ങിൽ അധികം ആളുകൾ കൂടിച്ചേരാൻ പാടില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു.