മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടു; പ്രവാസിക്കെതിരെ കേസ്


കോഴിക്കോട്: മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട പ്രവാസിക്കെതിരെ കേസെടുത്തു. ഖത്തറില്‍ ജോലി ചെയ്യുന്ന കോഴിക്കോട് കരിമ്പനപ്പാലം സ്വദേശി ബിബിത്ത് കോഴിക്കളത്തിലിനെതിരെയാണ് സാമൂഹിക സ്പര്‍ധ സൃഷ്ടിക്കുന്ന രീതിയില്‍ പ്രവർത്തിച്ചതിന് കേസെടുത്തത്.

സാമൂഹിക സ്പര്‍ധ സൃഷ്ടിക്കല്‍, അപകീര്‍ത്തിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തി വടകര പോലീസാണ് കേസെടുത്തിരിക്കുന്നത്. സിപിഎം വടകര ഏരിയാ കമ്മിറ്റി സെക്രട്ടറി നല്‍കിയ പരാതിയിലാണ് നടപടി. ടി പി ചന്ദ്രശേഖര്‍ വധം ഉള്‍പ്പടെയുള്ള രാഷ്ട്രീയ സംഭവ വികാസങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബിബിത്ത് കോഴിക്കളത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ടത്. ലോക്ക് ഡൗണ്‍ കാലത്ത് ഇത് സാമൂഹിക സ്പര്‍‍ധ സൃഷ്ടിക്കുമെന്നാണ് പോലീസ് പറയുന്നത്.
ഇപ്പോള്‍ ഖത്തറില്‍ ജോലി ചെയ്യുന്ന ബിബിത്ത് കഴിഞ്ഞ ഇടത് മുന്നണി ഭരണകാലത്ത് തോമസ് ഐസക്കിന്‍റെ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്നു. ദീര്‍ഘകാലം ഡിവൈഎഫ്ഐ വടകര ബ്ലോക് കമ്മിറ്റി ഭാരവാഹി കൂടി ആയിരുന്നു. പിന്നീട് ഇദ്ദേഹം സിപിഎമ്മുമായി ഇടയുകയായിരുന്നു.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed