സൈനിക വിമാനങ്ങള്‍ പരിശീലനത്തിനിടെ കൂട്ടിയിടിച്ചു


ദോഹ: പരിശീലന പറക്കലിനിടെ ഖത്തറിന്റെ രണ്ട് സൈനിക ജെറ്റ് വിമാനങ്ങള്‍ കൂട്ടിയിടിച്ചു.  ഖത്തര്‍ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്. കൂട്ടിയിടിച്ച വിമാനങ്ങളിലെ പൈലറ്റുമാര്‍ സുരക്ഷിതരായി നിലത്തിറങ്ങിയെന്നും സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും അധികൃതര്‍  അറിയിച്ചു.

ബുധനാഴ്ചയാണ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴി അപകട വിവരങ്ങള്‍ ഖത്തര്‍ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടത്. എന്നാല്‍ സംഭവം നടന്ന തിയ്യതിയോ സമയമോ ഇതില്‍ പരാമര്‍ശിക്കുന്നില്ല. പരിശീലനത്തിനിടെ രണ്ട് വിമാനങ്ങള്‍ കൂട്ടിയിടിച്ചുവെന്നും പൈലറ്റുമാര്‍ സുരക്ഷിതരായി നിലത്തിറങ്ങിയെന്നും മാത്രമാണ് ട്വീറ്റിലുള്ളത്. അപകടത്തില്‍പെട്ട വിമാനങ്ങളെക്കുറിച്ചും മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed