ദോ­ഹ മെ­ട്രോ ­: വാ­ണി­ജ്യ യൂ­ണി­റ്റു­കൾ‍­ തുടങ്ങുന്നതിന് രജി­സ്‌ട്രേ­ഷൻ ആരംഭി­ച്ചു­


ദോഹ : ദോഹ മെട്രോ േസ്റ്റഷനിൽ വാണിജ്യ യൂണിറ്റുകൾ തുടങ്ങാൻ അപേക്ഷ ക്ഷണിച്ചു. രജിസ്ട്രേഷന് ഇന്ന്  മുതൽ തുടക്കമായി. 37 േസ്റ്റഷനുകളിലായി 92,00 ചതുരശ്ര മീറ്റർ സ്ഥലമാണ് വാണിജ്യ സ്ഥാപനങ്ങൾക്ക് നീക്കിയിരിക്കുന്നത്. അൽ വഖ്റയിൽ നിന്ന് അൽ ഖാസ്സർ വരെയുള്ള റെഡ് ലൈൻ േസ്റ്റഷനുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

പതിമ്മൂന്ന് േസ്റ്റഷനുകളാണ് ഇവിടെയുള്ളത്. 86 ചെറുകിട യൂണിറ്റുകൾക്കുള്ള സൗകര്യമാണ് ഈ േസ്റ്റഷനുകളിലുള്ളത്. ചെറുകിട യൂണിറ്റുകൾ കൂടാതെ 46 എ.ടി.എം, 27 വെൻഡിംങ് മെഷീനുകളും മെട്രോ യാത്രക്കാർക്കായി ക്രമീകരിക്കാനുള്ള സ്ഥലം അനുവദിച്ചിട്ടുണ്ട്.

രാജ്യത്തെ ഗതാഗത മേഖലയിൽ വലിയമുന്നേറ്റമാണ് ദോഹ മെട്രോ യാഥാർത്ഥ്യമാകുന്നതോടെ സംഭവിക്കുന്നതെന്ന് ഖത്തർ റെയിൽ സി.ഇ.ഒ. എൻജിനീയർഅബ്ദുല്ല അബ്ദുല്ലസീസ് അൽ സുബൈ പറഞ്ഞു. യാത്രക്കാരെ മാത്രമല്ല പരിസര പ്രദേശങ്ങളിലെ താമസക്കാരേയും ലക്ഷ്യമിട്ടാണ് മെട്രോ േസ്റ്റഷന്റെ പ്രവർത്തനം. യാത്രക്കാരുടെ എണ്ണം വർദ്ധിപ്പിക്കുക, ചെറുകിട, ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് പ്രവർത്തനം.

ലഭിക്കുന്ന അപേക്ഷകൾ വിശദമായി പരിശോധിച്ച ശേഷമാകും തുടർനടപടികൾ സ്വീകരിക്കുക. ഭക്ഷണം, പാനീയം, കൺവീനിയൻസ് സ്റ്റോർ, ജനറൽ റീട്ടെയിൽ എന്നീ നാല് ഇനത്തിലുള്ള സേവനങ്ങളാണ് മെട്രോ േസ്റ്റഷനുകളിൽ ലഭിക്കുക. ഓൺലൈൻ രജിസ്ട്രേഷൻ ഞായറാഴ്ച തുടങ്ങി നവംബർ മുപ്പതിന് അവസാനിക്കും. ഖത്തർ റെയിലിന്റെ retail.qr.com.qa എന്ന വെബ്സൈറ്റിലൂടെ അപേക്ഷ നൽകാം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed