ഇ - കൊമേഴ്സിനായി ദുബൈയിൽ ഫ്രീ സോൺ ആരംഭിച്ചു

ദുബൈ : ദുബൈയിൽ ഇ–കൊമേഴ്സിനായി പുതിയ ഫ്രീസോൺ ആരംഭിച്ചു. ദുബൈ കൊമേഴ്സിറ്റി (Dubai CommerCity) എന്ന പേരിൽ 20.7 ലക്ഷം ദിർഹം ചെലവിൽ ഉംറമൂൽ മേഖലയിലാണു നിർമ്മിക്കുന്നത്. ഇ–കൊമേഴ്സിനായി മേഖലയിൽ ആരംഭിക്കുന്ന ആദ്യ ഫ്രീസോണാണിത്. ഇ– കൊമേഴ്സ് രംഗത്ത് രാജ്യാന്തര വേദിയായി ദുബൈയിയുടെ സ്ഥാനം ഉറപ്പിക്കാനും വൈവിധ്യവൽക്കരണത്തിനും സ്മാർട് ആസൂത്രണത്തിനും ഇത് സഹായിക്കും. അടുത്ത മൂന്നുവർഷങ്ങൾക്കുള്ളിൽ ജി.സി.സി രാജ്യങ്ങളിൽ ഇ–കൊമേഴ്സ് വിപണി രണ്ടുകോടി ഡോളറായി ഉയരുമെന്നാണു പ്രതീക്ഷ. ദുബൈ എയർപോർട് ഫ്രീസോൺ അതോറിറ്റി (ഡി.എ.എഫ്.സെഡ്.എ) വാസൽ അസറ്റ് മാനേജ്മെന്റ് ഗ്രൂപ്പ് എന്നിവ ചേർന്നുള്ള സംരംഭമാണിത്.
ദുബൈ പദ്ധതി 2021മായി ബന്ധപ്പെട്ട പദ്ധതികൾക്കും നേരിട്ടുള്ള വിദേശനിക്ഷേപത്തിനും പുതിയ സംരംഭം വഴിയൊരുക്കുമെന്നു പ്രതീക്ഷിക്കുന്നു. ഡി.എ.എഫ്.സെഡ്.െഎ ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂം ഉദ്ഘാടനത്തിൽ പങ്കെടുത്തു. ദുബൈ രാജ്യാന്തര വിമാനത്താവളത്തിനു സമീപം എന്നതുതന്നെയാണു കൊമേഴ്സിറ്റിക്ക് ഏറ്റവും അനുകൂലമായ ഘടകം.