ട്രാ­ഫിക് നി­യമ ലംഘനം : സൗ­ദി­ അറേ­ബ്യ ശി­ക്ഷാ­ നടപടി­കൾ പരി­ഷ്കരി­ക്കു­ന്നു­


റിയാദ് : സൗദിയിൽ ട്രാഫിക് നിയമ ലംഘന ങ്ങൾക്കുള്ള ശിക്ഷാ നടപടികൾ‍ ശക്തമാക്കാൻ ട്രാഫിക് ഡയറക്ടറേറ്റ് ഒരുങ്ങുന്നു. റോഡപകടങ്ങളും ട്രാഫിക് നിയമലംഘനങ്ങളും കുറച്ച് കൊണ്ട് വരികയെന്ന ഉദ്ദേശത്തോടെയാണ് അധികൃതർ ശിക്ഷാനടപടികൾ ശക്തമാക്കുന്നത്.  ട്രാഫിക് നിയമ ലംഘനങ്ങൾക്കുള്ള  പരിഷ്‌കരിച്ച പിഴകളെ കുറിച്ചും ശിക്ഷാ നടപടികളെ കുറിച്ചും സൗദി ട്രാഫിക് ഡയറക്ടറേറ്റ് ഉടൻ ഉത്തരവിറക്കും.

ട്രാഫിക് നിയമ ലംഘനങ്ങൾക്കുള്ള ശിക്ഷാ നടപടികൾ ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് പരിഷ്‌ക്കരിച്ച ഉത്തരവിറക്കുന്നത്. ഇതിന്‍റെ ഭാഗമായി ട്രാഫിക് പിഴ ഉയർത്തും. എതിർ ദിശയിൽ വാഹനമോടിക്കുന്നതിനും നന്പർ പ്ലേറ്റില്ലാതെ  വാഹനമോടിക്കുന്നതിനുമുള്ള പിഴയും 6000 റിയാൽ‍ വീതമാക്കി ഉയർത്തും.

അമിത വേഗത, ചുവപ്പ് സിഗ്നൽ മറി കടക്കൽ‍, സീറ്റ് ബെൽറ്റ് ധരിക്കാതിരക്കൽ‍, ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കൽ തുടങ്ങിയ നിയമ ലംഘനങ്ങളുടെ പിഴയും ഉയർത്തും. റോഡപകടങ്ങളും ട്രാഫിക് നിയമലംഘനങ്ങളും കുറച്ച് കൊണ്ട് വരികയെന്ന ഉദ്ദേശത്തോടെയാണ് അധികൃതർ ശിക്ഷാനടപടികൾ ശക്തമാക്കുന്നത്. 

എഴുപത്തി എട്ട് ശതമാനം റോഡപകടങ്ങളുടെയും കാരണം ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ടാണെന്നാണ് ട്രാഫിക് ഡയറക്ടറേറ്റിന്‍റെ കണ്ടെത്തൽ. സൗദിയിൽ ദിവസേന ശരാശരി 21 പേരുവീതം റോഡപകടങ്ങളിൽ മരിക്കുന്നതായാണ് ഔദ്യോഗിക റിപ്പോർട്ട്. രാജ്യത്തെ ആശുപത്രി കിടക്കകളിൽ 30 ശതമാനവും റോഡപകടങ്ങളിൽ പെടുന്നവരെ ചികിത്സിക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്നു എന്നാണ് കണക്ക്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed