ഹോട്ടലുകൾ, ലോഡ്ജുകൾ എന്നിവ ടൂറിസ്റ്റ് ലൈസൻസ് നിർബന്ധമായും പ്രദർശിപ്പിക്കണമെന്ന് ഒമാൻ

ഹോട്ടലുകൾ, ലോഡ്ജുകൾ എന്നിവ ടൂറിസ്റ്റ് ലൈസൻസ് നിർബന്ധമായും പ്രദർശിപ്പിക്കണമെന്ന് മന്ത്രാലയം. രാജ്യത്തെ ഹോട്ടലുകൾ, ലോഡ്ജുകൾ, ഗസ്റ്റ്ഹൗസുകൾ മുതലായ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ അവയുടെ ടൂറിസ്റ്റ് ലൈസൻസ് നമ്പർ നിർബന്ധമായും പ്രദർശിപ്പിക്കണമെന്ന് ഒമാൻ അധികൃതർ വ്യക്തമാക്കി. 2023 ഓഗസ്റ്റ് 6−ന് ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസമാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. മന്ത്രാലയത്തിൽ നിന്നുള്ള ലൈസൻസ് ലഭിച്ചിട്ടുള്ള ഇത്തരം സ്ഥാപനങ്ങൾ അവയുടെ ഓൺലൈൻ മാർക്കറ്റിംഗ് സംവിധാനങ്ങളിലും ടൂറിസ്റ്റ് ലൈസൻസ് നമ്പർ ഉൾപ്പെടുത്തേണ്ടതാണ്.
സ്ഥാപനത്തിലും, സാമൂഹിക മാധ്യമങ്ങൾ ഉൾപ്പടെയുള്ള സംവിധാനങ്ങളിലും ലൈസൻസ് നമ്പർ സ്‌പഷ്‌ടമായി ദൃശ്യമാകുന്ന രീതിയിൽ പ്രദർശിപ്പിക്കേണ്ടതാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് ഒരു ടൂറിസം സ്ഥാപനത്തിന്റെ ലൈസൻസ് സാധുത സംബന്ധിച്ച് ഉറപ്പ് വരുത്തുന്നതിനാണിതെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.
dxghdh