മെഡിക്കൽ വിദ്യാർഥിയായ കാഞ്ഞിരോട് സ്വദേശി ഒമാനിൽ വാഹനാപകടത്തിൽ മരിച്ചു
മെഡിക്കൽ വിദ്യാർഥിയായ കാഞ്ഞിരോട് സ്വദേശി ഒമാനിൽ വാഹനാപകടത്തിൽ മരിച്ചു. കാഞ്ഞിരോട് കുടുക്കിമെട്ട വായനശാലയ്ക്കു സമീപം അൽസീബിൽ റാഹിദാണ് (21) ഒമാനിലെ ഖസബിൽ വാഹനാപകടത്തിൽ മരിച്ചത്. കബറടക്കം അവിടെ നടത്തും. ഖസബിൽ ബിസിനസ് ചെയ്യുന്ന സി.പി.റഫീഖ് – തസ്നീമ ദമ്പതികളുടെ മകനാണ്. ഈജിപ്തിലെ കയ്റോ യൂണിവേഴ്സിറ്റിയിൽ രണ്ടാം വർഷ മെഡിക്കൽ വിദ്യാർഥിയാണ്. കാഞ്ഞിരോട് തണൽ വൊളന്റിയറുമാണ്. ഈജിപ്തിൽനിന്ന് ഒരാഴ്ച മുൻപാണ് ഖസബിൽ പിതാവിന്റെ അടുത്തെത്തിയത്.
വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞായിരുന്നു അപകടം. സംഭവസ്ഥലത്തു തന്നെ മരിച്ചു. സഹോദരങ്ങൾ: റിസ്‌വാന, ആയിഷ, റിസ.
zfdzf

