2023ന്റെ ആദ്യ പകുതിയിൽ 14,000 സ്വദേശികൾക്ക് തൊഴിൽ നൽകിയതായി തൊഴിൽ മന്ത്രി
2023ന്റെ ആദ്യ പകുതിയിൽ 14,000 സ്വദേശികൾക്ക് തൊഴിൽ നൽകിയതായി തൊഴിൽ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ അറിയിച്ചു. ഈ കാലയളവിൽ സ്വകാര്യ മേഖലയിലടക്കം മികച്ച തൊഴിലവസരങ്ങൾ ഒരുക്കാൻ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഓരോ വർഷവും 20,000 സ്വദേശികൾക്ക് തൊഴിൽ നൽകാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ആറ് മാസത്തിനുള്ളിൽ തന്നെ ഇതിൻറെ 71 ശതമാനം പൂർത്തിയാക്കാൻ കഴിഞ്ഞത് നേട്ടമാണെന്നും അദ്ദേഹം വിലയിരുത്തി. ഈ വർഷം 7237 പേർക്ക് തൊഴിൽ പരിശീലനം നൽകാനും സാധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷ ആദ്യ പാതിയിൽ സ്വകാര്യ മേഖലയിലെ സ്വദേശികളുടെ വേതനത്തിൽ 6.3 ശതമാനം വർധനവും രേഖപ്പെടുത്തിയിട്ടുണ്ട്.
തംകീനുമായി സഹകരിച്ച് സ്വദേശി ജീവനക്കാർക്ക് മെച്ചപ്പെട്ട വേതനം ഉറപ്പുവരുത്താനും മന്ത്രാലയം ശ്രമിക്കുന്നുണ്ടെന്നും തൊഴിൽകാര്യ മന്ത്രി വ്യക്തമാക്കി.
styser

