ഒമാനിൽ‍ തൊഴിലാളികൾ‍ക്ക് ലഭിക്കുന്നത് മേഖലയിലെ തന്നെ ഏറ്റവും ഉയർ‍ന്ന തോതിലുള്ള ശമ്പള പാക്കേജുകളെന്ന് റിപ്പോർ‍ട്ട്


ഒമാനിൽ‍ തൊഴിലാളികൾ‍ക്ക് ലഭിക്കുന്നത് മേഖലയിലെ തന്നെ ഏറ്റവും ഉയർ‍ന്ന തോതിലുള്ള ശമ്പള പാക്കേജുകളെന്ന് റിപ്പോർ‍ട്ട്. ആഗോളതലത്തിൽ‍ കൂടുതൽ‍ ശമ്പളം ലഭിക്കുന്ന രാജ്യങ്ങളിൽ‍ ഒമാന്‍ 27ആം സ്ഥാനത്താണ്. അറബ് മേഖലയിൽ‍ അഞ്ചാം സ്ഥാനവും ഒമാനുണ്ട്. നുംബ്യോ എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ആണ് സൂചിക തയാറാക്കിയത്. വിവിധ രാജ്യങ്ങളിലെ ശരാശരി പ്രതിമാസ വേതനം റിപ്പോർ‍ട്ട് താരതമ്യം ചെയ്യുന്നു. നികുതിക്ക് ശേഷം രാജ്യത്തെ ശരാശരി പ്രതിമാസ ശമ്പളം 2,205.82 ഡോളറാണ്.

പട്ടികയിൽ‍ മുന്നിൽ‍ സ്വിറ്റ്‌സർ‍ലന്‍ഡ് ആണ്. ലക്സംബർഗാണ് രണ്ടാം സ്ഥാനത്ത്. സിംഗപ്പൂരാണ് മൂന്നാം സ്ഥാനത്ത്. ഗൾ‍ഫ് രാജ്യമായ ഖത്തർ‍ നാലാം സ്ഥാനത്തുണ്ട്. 12 അറബ് രാജ്യങ്ങൾ പട്ടികയിൽ ആദ്യ നൂറിലുണ്ട്. 4135.60 ഡോളർ‍ ആണ് ഖത്തറിലെ ശരാശരി പ്രതിമാസ വേതനം. 3,617.57 ഡോളറുമായി യുഎഇ അഞ്ചാം സ്ഥാനത്തും 2,648.49 ഡോളറുമായി കുവൈത്ത് 21ആം സ്ഥാനത്തുമാണ്. 2036.49 ഡോളർ നൽ‍കുന്ന സൗദി 29 സ്ഥാനത്താണ്.

article-image

hjfhgf

You might also like

  • Lulu Exchange
  • Straight Forward

Most Viewed