ഒമാനിൽ സർക്കാർ ജീവനക്കാരായ വിദേശികൾക്കും കുടുംബാംഗങ്ങൾക്കും ചികിത്സ സൗജന്യം

സുൽത്താനേറ്റിൽ സർക്കാർ ജീവനക്കാരായ വിദേശികൾക്കും കുടുംബാംഗങ്ങൾക്കും ചികിത്സ സൗജന്യമായി ലഭിക്കും. കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി ഡോ. ഹിലാൽ അൽ സബ്തി പുറത്തിറക്കിയ ഉത്തരവിലാണ് ചികിത്സ ലഭ്യമാകുന്ന വിഭാഗങ്ങളുടെ വിവരങ്ങൾ അടങ്ങിയിട്ടുള്ളത്. സ്വദേശി പൗരന്‍മാർ, ഒമാനി വനിതയെ വിവാഹം കഴിച്ച വിദേശി, ഇവരുടെ കുട്ടികൾ, മൂന്നു മാസത്തിൽ കൂടുതലായി ഒമാനിൽ കഴിയുന്ന ജി.സി.സി പൗരന്‍മാർ, സർക്കാർ ജീവനക്കാരായ വിദേശികൾ, സ്വദേശി പുരുഷന്മാരെ വിവാഹം കഴിച്ച വിദേശി, ഇവർക്കുണ്ടാകുന്ന കുട്ടികൾ, ഇവരുടെ കുടുംബങ്ങൾ, വിദേശ നയതന്ത്ര പ്രതിനിധികൾ, ഇവരുടെ കുടുംബാംഗങ്ങൾ എന്നിവർക്കെല്ലാം ചികിത്സ സൗജന്യമാണെന്ന് പുതിയ ഉത്തരവിൽ പറയുന്നു.
ചികിത്സ ഉറപ്പുവരുത്താൻ ആരോഗ്യ സ്ഥാപനങ്ങൾ സന്നദ്ധമാകണം. സൗജന്യ ചികിത്സക്ക് അർഹരായവരുടെ രജിസ്‌ട്രേഷൻ മുതൽ നടപടികൾ ഏകീകരിച്ചിട്ടുണ്ട്. സൗജന്യ ചികിത്സക്ക് അർഹതയില്ലാത്തവർക്കും മറ്റു മെഡിക്കൽ കവറേജുകൾ ഇല്ലാത്തവർക്കുമുള്ള ആംബുലന്‍സ് നിരക്കുകളും ആരോഗ്യ മന്ത്രിയുടെ പുതിയ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
hjg