ഹനുമാൻ കുരങ്ങിനെ കണ്ടെത്തി

തിരുവനന്തപുരം മൃഗശാലയിലെ ഹനുമാൻ കുരങ്ങിനെ കണ്ടെത്തി. മ്യൂസിയം പരിസരത്ത് കണ്ടെത്തിയ കുരങ്ങിനെ പിടികൂടാൻ ശ്രമം തുടരുന്നു. മ്യൂസിയത്തിനകത്ത് നിന്ന് തന്നെയാണ് കുരങ്ങിനെ കണ്ടെത്തിയതെന്നാണ് അധികൃതർ അറിയിച്ചത്. വലിയ രീതിയിലുള്ള പരിശോധനയും തിരിച്ചലും നടത്തിയിരുന്നു.
ചൊവ്വാഴ്ച വെകിട്ട് മൂന്നരയോടെയാണ് കൂട് തുറന്നപ്പോൾ കുരങ്ങ് ചാടിപ്പോയത്. പെണ്‍ കുരങ്ങിനെയാണ് കാണാതായിരുന്നത്. തിരുപ്പതിയിൽ നിന്നാണ് തിരുവനന്തപുരം മൃഗശാലയിലേക്ക് ഹനുമാൻ കുരങ്ങിനെ എത്തിച്ചത്. അക്രമസ്വഭാവമുള്ളതിനാൽ പ്രദേശത്ത് ജാഗ്രതാനിർദേശം നൽകിയിരുന്നു.
asddsadsdsa