ഇന്ത്യയിൽ നടക്കുന്ന ജി20 മന്ത്രിതല യോഗത്തിൽ ഒമാൻ മന്ത്രിമാർ പങ്കെടുക്കും

ഇന്ത്യയിൽ നടക്കുന്ന ജി20 മന്ത്രിതല യോഗത്തിൽ ഒമാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി റഹ്മ ബിന്‍ത് ഇബ്‌റാഹിം അൽ മഹ്‌റൂഖി, പൈതൃക, വിനോദ സഞ്ചാര മന്ത്രി സാലിം ബിന്‍ മുഹമ്മദ് അൽ മഹ്‌റൂഖി എന്നിവർ പങ്കെടുക്കും.
ഇതിന് മുന്നോടിയായി ഇന്ത്യന്‍ അംബാസഡർ അമിത് നാരംഗ് ഇരു മന്ത്രിമാരെയും സന്ദർശിച്ചു. ഇരു രാഷ്ട്രങ്ങൾക്കുമിടയിലെ വിദ്യാഭ്യാസ, വിനോദ സഞ്ചാര മേഖലകളിലെ സഹകരണവും പങ്കാളിത്തവും സംബന്ധിച്ച് ചർച്ച നടത്തി. ജി20 ലോഗോ അമിത് നാരംഗ് മന്ത്രിമാർക്ക് കൈമാറി.
്ീബ്ബ
erw