ലാഭേച്ഛയില്ലാത്ത സാമൂഹിക പ്രവർത്തനങ്ങളിലൂടെ മറ്റുള്ളവരെ സഹായിക്കുന്നവർക്ക് 10 ലക്ഷം ദിർഹം മാറ്റിവച്ചതായി യുഎഇ പ്രധാനമന്ത്രി


ലാഭേച്ഛയില്ലാത്ത സാമൂഹിക പ്രവർത്തനങ്ങളിലൂടെ മറ്റുള്ളവരിൽ പ്രതീക്ഷയുടെ കിരണം പകരുന്നവരെ ആദരിക്കാൻ ദുബായ്. ഗൾഫ് മേഖലയിൽ മാറ്റമുണ്ടാക്കാൻ സ്വന്തം സമയവും പരിശ്രമവും വിനിയോഗിക്കുന്ന പ്രതീക്ഷാദാതാക്കളെയാണ് (ഹോപ് മേക്കേഴ്സ്) ആദരിക്കുക. ഹോപ് മേക്കേഴ്സിനായി 10 ലക്ഷം ദിർഹം മാറ്റിവച്ചതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു. പ്രതീക്ഷയാണ് ശക്തിയുടെയും മാറ്റത്തിന്റെയും എഞ്ചിനെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. 

സംഘർഷങ്ങളെയും നിരാശകളെയും കുറിച്ച് ആളുകൾ സംസാരിക്കുമ്പോൾ പ്രതീക്ഷയെയും നന്മയെയും കുറിച്ചു സംസാരിക്കുകയാണ് ദുബായ്.എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും ഹോപ് മേക്കേഴ്സ് ഉണ്ട്. വിവിധ മേഖലകളിൽ സമൂഹം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്ന മാനുഷിക പദ്ധതികളെയും സംരംഭങ്ങളെയും ആദരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ വിശദാംശങ്ങൾ വൈകാതെ പ്രസിദ്ധീകരിക്കും.

article-image

dfsgdf

You might also like

Most Viewed