ഒമാനില്‍ 15 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു


 

മസ്കറ്റ്: ഒമാനില്‍ 15 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 721 പേര്‍ക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു. വാരാന്ത്യ ദിനങ്ങളായ വെള്ളി, ശനി ദിവസങ്ങളിലെ കൂടി കണക്കുകള്‍ ഒരുമിച്ചാണ് ഇന്ന് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടത്. രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 122,081 ആയി. ആകെ 1380 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ 863 പേര്‍ക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. ഇതുവരെ 1,13,269 പേര്‍ രോഗമുക്തരായിട്ടുണ്ട്. രാജ്യത്തെ രോഗമുക്തി നിരക്ക് ഇപ്പോള്‍ 92.8 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 22 പേരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ഇപ്പോള്‍ 256 പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 121 പേര്‍ ഗുരുതരാവസ്ഥയിലാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed