നെടുന്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട
നെടുന്പാശേരി: നെടുന്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 35 ലക്ഷം രൂപ വിലവരുന്ന 718 ഗ്രാം സ്വർണമാണു ഇന്ന് രാവിലെ എയര്‍ കസ്റ്റംസ് ഇന്‍റലിജൻസ് വിഭാഗം പിടികൂടിയത്. ജിദ്ദയിൽ നിന്നും സൗദി എയർലൈൻസ് വിമാനത്തിൽ എത്തിയ മലപ്പുറം സ്വദേശി യാംഷീറില്‍ നിന്നുമാണ് സ്വർണം കണ്ടെടുത്തത്. കട്ടർ യന്ത്രത്തിന്‍റെ അകത്ത് ദണ്ഡുകളാക്കി ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.

