ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് രണ്ടാം ഘട്ട വിമാന സർവീസ് 17 മുതൽ


മസ്‌കത്ത്: ഒമാനിൽ നിന്നുള്ള രണ്ടാംഘട്ട വിമാന സർവീസുകൾ ഇന്ത്യൻ സ്ഥാനപതി കാര്യാലയം പ്രഖ്യാപിച്ചു. 17 മുതൽ 23 വരെ കേരളത്തിലേക്കടക്കം 8 സർവീസുകൾ ഉണ്ടാകും. കേരളത്തിലേക്കു മാത്രം 4 സർവീസുകൾ. സലാലയിൽ നിന്ന് സർവീസ് ഉണ്ട്.

17ന് മസ്‌കത്ത് - തിരുവനന്തപുരം, 18ന് മസ്‌കത്ത് - ഹൈദരാബാദ്, 20ന് മസ്‌കത്ത്- ബംഗളൂരു, സലാല - കോഴിക്കോട്, 21ന് മസ്‌കത്ത്- ഡൽഹി, 22ന് മസ്‌കത്ത്- കണ്ണൂർ, 23ന് മസ്‌കത്ത്-കൊച്ചി, മസ്‌കത്ത്-ഗയ. അടുത്തഘട്ടത്തിൽ കൂടുതൽ സർവീസുകൾ നടത്തുമെന്നും അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed