മദ്യശാലകൾ‍ അടച്ചിടണമെന്ന ഹർജികൾ സുപ്രിംകോടതി തള്ളി; ഹർജിക്കാർക്ക് ഒരു ലക്ഷം രൂപ പിഴ


ന്യൂഡൽഹി: ലോക്ക്ഡൗൺ കാലയളവിൽ മദ്യശാലകൾ‍ അടച്ചിടണമെന്ന ഹർജികൾ സുപ്രിംകോടതി ഒരു ലക്ഷം രൂപ പിഴയോടെ തള്ളി. ഇത്തരം ഹർജികൾ‍ ജനശ്രദ്ധ ലക്ഷ്യമിട്ടാണെന്ന് സുപ്രികോടതി വിമർശിച്ചു. തമിഴ്‌നാട്ടിൽ പ്രത്യക്ഷ മദ്യവിൽപ്പന വിലക്കിയ മദ്രാസ് ഹൈക്കോടതി വിധിയും സുപ്രിംകോടതി േസ്റ്റ ചെയ്തു. തമിഴ്‌നാട് േസ്റ്ററ്റ് മാർക്കറ്റിങ് കോർപറേഷൻ സമർപ്പിച്ച ഹർജിയിലാണ് നടപടി.

മദ്യവിൽപ്പന സംബന്ധിച്ച മദ്രാസ് ഹൈക്കോടതി നടപടികളും േസ്റ്റ ചെയ്തു. സംസ്ഥാന സർക്കാരാണ് മദ്യവിൽപ്‍പനയുടെ മാർഗങ്ങൾ തീരുമാനിക്കേണ്ടതെന്ന് ജസ്റ്റിസ് എസ്‌.കെ കൗൾ നിരീക്ഷിച്ചു. മദ്യവിൽപ്പന വിലക്കണമെന്ന് ആവശ്യപ്പെട്ട നടൻ കമൽഹാസന്റെ മക്കൾ നീതി മയ്യം പാർ‍ട്ടിക്ക് അടക്കം നോട്ടീസ് കോടതി അയച്ചു. നാലാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. ലോക്ക്ഡൗൺ മാർഗനിർദേശങ്ങൾ ലംഘിക്കപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രത്യക്ഷ മദ്യവിൽപ്പന ഹൈക്കോടതി വിലക്കിയത്. ഓൺ‍ലൈൻ മുഖേനയുള്ള വിൽപ്പനയ്ക്ക് അനുമതിയും നൽകിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed