ഒമാനിൽ ഒരു മലയാളിക്കു കൂടി കൊവിഡ്

മസ്‌ക്കറ്റ്: ഒമാനിൽ ഒരു മലയാളിക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള തലശ്ശേരി സ്വദേശിയുടെ മകനാനാണ് രോഗം സ്ഥിരീകരിച്ചത്. 10 പേർക്കാണ് ഒമാനിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടു രാജ്യത്ത് കൊവിഡ് പിടിപെട്ടവരുടെ എണ്ണം 109 ആയി ഉയർന്നു.
ഇതിനകം 23 പേർ രോഗവിമുക്തരായെന്നും ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം കൊവിഡിനെ നേരിടുവാൻ പത്ത് ദശ ലക്ഷം ഒമാനി റിയാലിന്റെ സഹായം ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് പ്രഖ്യാപിച്ചു.