ഒമാൻ ഇൻഡ്യൻ സോഷ്യൽ ക്ലബ്ബ് പ്രവാസ കൈരളീ സാഹിത്യ പുരസ്കാരം ടി ഡി രാമകൃഷ്ണന്

മസ്കറ്റ് : ഇൻഡ്യൻ സോഷ്യൽ ക്ലബ്ബ് മലയാള വിഭാഗത്തിന്റെ ഈ വർഷത്തെ പ്രവാസ കൈരളീ സാഹിത്യ പുരസ്കാരം ടി ഡി രാമകൃഷ്ണന് സമ്മാനിച്ചു. മസ്കറ്റ് അൽഫലാജ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കൺവീനർ ഭാസ്കരൻ മലയാള വിഭാഗത്തിന്റെ ഉപഹാരം നൽകി. 'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി' എന്ന അദ്ദേഹത്തിന്റെ പ്രശസ്തമായ കൃതിക്കാണ് അവാർഡ് സമ്മാനിച്ചത്.
ഞരളത്ത് ഹരി ഗോവിന്ദൻ ചടങ്ങിൽ മുഖ്യ അതിഥിയായിരുന്നു. തുടർന്ന് ഹരിഗോവിന്ദൻ അവതരിപ്പിച്ച സോപാന സംഗീതവും, പയ്യന്നൂർ കളരി സംഘത്തിന്റെ അഭ്യാസമുറകളും ഒമാനിൽ ആദ്യമായി അവതരിപ്പിച്ച ലോക പൈതൃക പട്ടികയിൽ ഉൾപെട്ട പുരാതന കലാരൂപമായ കൂടിയാട്ടവും കാണികൾക്ക് 4 മണിക്കൂർ നീണ്ടുനിന്ന ദൃശ്യവിരുന്നാണ് സമ്മാനിച്ചത്. കലോൽസവം 2017 വിജയികൾക്കുള്ള സമ്മാനങ്ങളും, എന്റെ കേരളം മലയാളം പ്രശ്നോത്തരി വിജയികൾക്കുള്ള സമ്മാനങ്ങളും മുഖ്യാഥിതി നിർവ്വഹിച്ചു.