ഗുജറാത്തിൽ പുതിയ വ്യോമത്താവളം വരുന്നു

അഹമ്മദാബാദ് : ഗുജറാത്തിലെ തന്ത്രപ്രധാന മേഖലയിൽ പുതിയ വ്യോമത്താവളം വരുന്നു. പാക് ഭീഷണി നേരിടുന്നതിനാണ് ഗുജറാത്തിൽ വ്യോമത്താവളം നിർമ്മിക്കുന്നത്. രണ്ടു മാസത്തിനുള്ളിൽ പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തും. വർഷങ്ങളായി ഫയലിലായിരുന്ന ദീസയിലെ വ്യോമത്താവള പദ്ധതി നിർമ്മല സീതാരമാൻ പ്രതിരോധ വകുപ്പ് ഏറ്റെടുത്തതോടെയാണ് വീണ്ടും സജീവ പരിഗണനയിൽ വരുന്നത്.
പദ്ധതി കുറഞ്ഞ കാലങ്ങൾക്കുള്ളിൽ തന്നെ നടപ്പിലാക്കുമെന്ന് പ്രതിരോധ വകുപ്പ് വൃത്തങ്ങൾ അറയിച്ചു. സപ്തംബറിൽ നിർമ്മല സീതാരാമൻ ഗുജറാത്തിൽ സന്ദർശനം നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സുരക്ഷാ ക്യാബിനറ്റ് കമ്മിറ്റി പദ്ധതിക്ക് ഉടൻ അനുമതി നൽകുമെന്നാണ് പ്രതീക്ഷ.