അനധി­കൃ­ത റി­യൽ എേസ്റ്ററ്റ്​ ബ്രോ­ക്കർ­മാ­ർ­ക്കെ­തി­രെ­ കർ­ശന മു­ന്നറി­യി­പ്പു­മാ­യി­ ഒമാൻ


മസ്കറ്റ് : ഒമാനിലെ അനധികൃത റിയൽ എേസ്റ്ററ്റ് ബ്രോക്കർമാർക്കെതിരെ കർശന മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ. ബന്ധപ്പെട്ട വകുപ്പിൽ നിന്നുള്ള അനുമതിയില്ലാതെ പണം വാങ്ങി വസ്തു ഇടപാടുകൾക്ക് മധ്യസ്ഥത നിൽക്കുന്നത് ശിക്ഷാർഹമായ നിയമവിരുദ്ധ പ്രവർത്തിയാണ്. ആറ് മാസം വരെ തടവും മൂവായിരം റിയാൽ വരെ പിഴയും നിയമലംഘകർക്ക് ശിക്ഷയായി ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. റിയൽ എേസ്റ്ററ്റ് ബ്രോക്കറിംഗിന്റെ ക്രമീകരണവുമായി ബന്ധപ്പെട്ട 19 ആർട്ടിക്കിളിന്റെ ലംഘനമാണിത്. 

ഫ്രീലാൻസ് ഇടപാടുകാരെ നിയന്ത്രിക്കാനും റിയൽ എേസ്റ്ററ്റ് ഇടപാടുകളിലെ ഉത്തരവാദിത്തവും സുതാര്യതയും വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് പുതിയ നിർദ്ദേശം. ഒമാനി പൗരൻമാർക്കും രാജ്യത്ത് താമസക്കാരായ വിദേശികൾക്കും നിർദ്ദേശം ബാധകമാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് റിയൽ എേസ്റ്ററ്റ് ഡെവലപ്മെന്റിന്റെ ലൈസൻസോടെ പ്രൊഫഷനൽ സേവനങ്ങൾ നൽകാൻ ഏജൻസികളെ പര്യാപ്തരാക്കുന്ന പുതിയ പരിഷ്കരണം ആദ്യം മസ്കത്ത് ഗവർണറേറ്റിലാകും നിലവിൽ വരിക. 

മസ്കത്ത് കേന്ദ്രമായ റിയൽ എേസ്റ്ററ്റ് കന്പനികൾക്ക് രജിസ്റ്റർ ചെയ്യുന്നതിനായി കഴിഞ്ഞ മെയ് അവസാനം വരെ സമയം നൽകിയിരുന്നു. റിയൽ എേസ്റ്ററ്റ് ബ്രോക്കറേജ് സ്ഥാപനങ്ങളോട് ഫീസ് അടച്ച് പെർമിറ്റ് സ്വന്തമാക്കാൻ കഴിഞ്ഞ വർഷം ഭവന മന്ത്രാലയം നിർദ്ദേശിച്ചിരുന്നു. മസ്കത്ത് ഗവർണറേറ്റിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ അഞ്ഞൂറ് റിയാലും പുറത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ മുന്നൂറ് റിയാലുമാണ് പെർമിറ്റിനായി അടക്കേണ്ടത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed