ഒമാനിൽ ഇന്ധന വില കുറഞ്ഞു

ഒമാന്‍ : ഒമാനിൽ ജൂലൈയിലെ ഇന്ധന വിലയിൽ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് വലിയ കുറവുണ്ടായി. പുതിയ നിരക്ക് പ്രകാരം എം 91 പെട്രോൾ ലീറ്ററിന് 175 ബൈസയും എം 95 പെട്രോളിന് 183 ബൈസയുമാണ് നിരക്ക്. ഡീസൽ വില 197 ബൈസയിൽ നിന്ന് 192 ബൈസയായും കുറഞ്ഞു.
ജൂണിൽ എം 91 പെട്രോൾ ലിറ്ററിന് 180 ബൈസയും എം 95 പെട്രോളിന് 191 ബൈസയുമായിരുന്നു നിരക്ക്. എണ്ണ, പ്രകൃതിവാതക മന്ത്രാലയമാണ് പുതിയ നിരക്കുകൾ പ്രഖ്യാപിച്ചത്.