എലിസബത്ത് ആന്റണിക്ക് ഗാന്ധിഭവൻ തെങ്ങമം അവാർഡ്

കൊല്ലം : തെങ്ങമം ബാലകൃഷ്ണന്റെ പേരിൽ ഗാന്ധിഭവൻ ഇന്റർനാഷണൽ ട്രസ്റ്റ്് ഏർപ്പെടുത്തിയ തെങ്ങമം ബാലകൃഷ്ണൻ അവാർഡിന് എലിസബത്ത് ആന്റണി അർഹയായി. 11,111 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.
തെങ്ങമം ബാലകൃഷ്ണന്റെ നാലാം ചരമവാർഷികദിനമായ മൂന്നിന് രാവിലെ 11.30ന് പ്രമുഖ ജീവകാരുണ്യ പ്രവർത്തകയും മുൻ കേന്ദ്ര പ്രതിരോധവകുപ്പു മന്ത്രി എ.കെ. ആന്റണിയുടെ ഭാര്യയുമാണ് എലിസബത്ത് ആന്റണി.തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ സി.പി. ഐ. നേതാവ് പന്ന്യൻ രവീന്ദ്രൻ അവാർഡ് സമ്മാനിക്കും.
മികച്ച പാർലമെന്റേറിയനുള്ള സൻസാദ് രത്ന അവാർഡ് നേടിയ മുൻ എം.പി. കെ.എൻ. ബാലഗോപാലിന് ഗാന്ധിഭവന്റെ ആദരവ് മുൻ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.എ. നായർ സമ്മാനിക്കും.