മിനിസ്ട്രീസ് ഡിസ്ട്രിക്ട്, ഷാത്തി അൽ ഖുറം ഏരിയ റോഡുകൾ രണ്ട് ദിവസത്തേക്ക് അടച്ചിടുന്നു

മസ്‌കറ്റ് : ഒമാനിൽ രണ്ട് ദിവസം നീണ്ടുനിൽക്കുന്ന മിനിസ്ട്രീയുടെ ഡിസ്ട്രിക്ക് റോഡ് അടച്ചിടൽ ഇന്നലെ രാത്രി മുതൽ ആരംഭിച്ചു. മിനിസ്ട്രീസ് ഡിസ്ട്രിക്ടിന് പുറമെ ഷാത്തി അൽ ഖുറം ഏരിയയിലും റോഡ് അടച്ചിടുമെന്ന് റോയൽ ഒമാൻ പോലീസ് അറിയിപ്പ് പുറപ്പെടുവിച്ചു.
ഫോറിൻ അഫയേഴ്‌സിനടുത്തുള്ള ട്രാഫിക്ക് ലൈറ്റ്‌സിൽ നിന്നും ഇന്റർകോണ്ടിനെന്റൽ ഹോട്ടലിനടുത്തുള്ള ട്രാഫിക്ക് ലൈറ്റ് വരെയാണ് റോഡ് അടച്ചിടുകയെന്നും റോയൽ ഒമാൻ പോലീസ് അറിയിച്ചു.
വെള്ളിയാഴ്ച അർദ്ധരാത്രി മുതൽ രണ്ട് ദിവസത്തേക്കായിരിക്കും റോഡ് അടച്ചിടുക. രണ്ട് ദിശയിലേക്കും റോഡ് അടച്ചിടുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. എല്ലാ ഡ്രൈവർമാരും റോഡിൽ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് വളരെ ശ്രദ്ധയോടെ വേണം വാഹനമോടിക്കാനെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു. റോഡുകളിൽ നിർദ്ദേശിച്ചിരിക്കുന്ന താൽക്കാലിക റോഡുകൾ ഉപയോഗപ്പെടുത്തണമെന്നും അധികൃതർ അറിയിച്ചു.