നികുതി നൽകാതെ സ്വകാര്യ സ്ഥാപനത്തിൽ സൂക്ഷിച്ച 24000ത്തോളം സിഗററ്റ് പാക്കറ്റുകൾ പിടിച്ചെടുത്തു

ജിദ്ധ : നികുതി അടയ്ക്കാതെ സ്വകാര്യ സ്ഥാപനത്തിൽ സൂക്ഷിച്ച 24000ത്തോളം വരുന്ന സിഗററ്റ് പാക്കുകൾ കിഴക്കൻ പ്രവിശ്യയിൽ നിന്നും അധികൃതർ പിടിച്ചെടുത്തു. കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി മന്ത്രാലയം നടത്തിയ പരിശോധനയിലാണ് ഇത്രയധികം സിഗററ്റ് കണ്ടെടുത്തത്.
ദമാമിലെ ജനറൽ അതോറിറ്റി ഫോർ സകത്ത് ആൻഡ് ടാക്‌സിന്റെ തിരഞ്ഞെടുക്കപ്പെട്ട ടാക്‌സ് വർക്കിംഗ് ഗ്രൂപ്പിന്റെയും സഹകരണത്തോടെയാണ് തിരച്ചിൽ നടത്തിയത്. 60000 സൗദി റിയാലിന്റെ നഷ്ടമാണ് ഇതുവഴി ഗവൺമെന്റിന് ഉണ്ടാകുക. നികുതി അടയ്ക്കുന്ന കാര്യത്തിൽ സ്ഥാപനത്തിന്റെ ഉടമ വീഴ്ച വരുത്തിയതാണ് സിഗററ്റ് ഉൽപ്പന്നങ്ങൾ പിടിച്ചെടുക്കാൻ കാരണമായത്.