റിയാദിലെ സലാം പാർക്ക് സന്ദർശകരുടെ കേന്ദ്രമായി മാറുന്നു

റിയാദ് : ഈദ് അവധി ദിനങ്ങൾ വന്നെത്തിയതോടെ റിയാദിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന സലാം പാർക്ക് റിയാദിലേക്കെത്തുന്ന സന്ദർശകർക്കും മറ്റ് താമസക്കാർക്കും ഒരു താവളമായി മാറിക്കഴിഞ്ഞു. ഗവേർണൻസ് പാലസിന് തെക്കായി താരിഖ് ബിൻ്‍ സിയാദ് സ്ട്രീറ്റിൽ സ്ഥിതിചെയ്യുന്ന ഏറ്റവും പുതിയ പാർക്കാണിത്. ഭംഗിയോടെയുള്ള ഫൗണ്ടെയ്‌നുകളും ഫെയറിടെയ്‌ലുകളും കൊണ്ട് അലങ്കരിച്ചിട്ടുള്ള ഒരു തടാകം പാർക്കിൽ സജ്ജമാക്കിയിട്ടുണ്ട്. ഇത് കൂടാതെ വലിയൊരു കളിസ്ഥലവും പച്ചപ്പും റീക്രിയേഷണൽ ഏരിയയും പാർക്കിലുണ്ട്.
മുന്പ് സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഈന്തപ്പഴ തോട്ടമായിരിന്നു ഇത്. 70 വർഷത്തോളം പഴക്കമുള്ള പള്ളിയും കെട്ടിടങ്ങളും റസിഡൻഷ്യൽ എേസ്റ്ററ്റുകളുമാണ് ഇവിടെ ഉണ്ടായിരുന്നത്. ഇതാണ് പിന്നീട് സലാം പാർക്കായി മാറിയത്.
312000 സ്‌ക്വയർ മീറ്റർ ഏരിയയിലാണ് പാർക്ക് വ്യാപിച്ച് കിടക്കുന്നത്. റിയാദിലെത്തിച്ചേരുന്ന സന്ദർശകരുടെ വലിയൊരു കേന്ദ്രമായി ഇപ്പോൾ ഈ പാർക്ക് മാറിക്കഴിഞ്ഞു.
വീക്കെണ്ടിൽ കുടുംബത്തോടൊപ്പം പലരും ഇവിടെ സമയം ചിലവഴിക്കാനെത്തിച്ചേരാറുണ്ട്.
കുടുംബത്തോടെയും കുട്ടി കളോടൊപ്പവും വരാൻ ഏറ്റവും യോജിച്ച സ്ഥലമാണിതെന്നാണ് സന്ദർശകരുടെ അഭിപ്രായം.