ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് - കുട്ടികൾക്കായി അവധിക്കാല ക്യാന്പ്് സംഘടിപ്പിക്കുന്നു

മസ്‌കറ്റ് : ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ − കേരളവിഭാഗം, കുട്ടികൾക്കു വേണ്ടി "വേനൽ തുന്പികൾ " എന്ന അവധിക്കാല ക്യാന്പ് സംഘടിപ്പിക്കുന്നു. ബാലവിഭാഗം എല്ലാ വർഷവും നടത്തിവരാറുള്ള ക്യാന്പ് ഈ വരുന്ന ജൂലൈ 7, 8, 14, 15 ദിവസങ്ങളിലാണ് നടക്കുന്നത്.
ഇത്തവണ ക്യാന്പിൽ വിനോദങ്ങളിലൂടെ വിജ്ഞാനത്തിന്റെ വാതിലുകൾ നമുക്ക് തുറന്നു തരുവാൻ എത്തുന്നത് ഗൾഫു നാടുകളിലും, ഇന്ത്യയിലങ്ങോളമിങ്ങോളം അനവധി നിരവധി സർഗ്ഗാത്മക വിജ്ഞാന ക്യാന്പുകൾ നടത്തി ശ്രദ്ധേയനായ ശ്രീ. സുനിൽ കുന്നരു മാഷ് ആണ്. ക്യാന്പിൽ പ്രവേശനം തികച്ചും സൗജന്യമാണ്.
ദാർസൈറ്റ് ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ വച്ച് നടക്കുന്ന ക്യാന്പിൽ പ്രവേശനത്തിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചിരിക്കുന്നു. എട്ട് വയസ്സോ അതിനു മുകളിലോ പ്രായമുള്ള കുട്ടികൾക്കു രജിസ്റ്റർ ചെയ്യാവുന്നതാണ്.